വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്നാട് സ്വദേശി മരിച്ച സംഭവത്തില്‍കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജിനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു

കൊല്ലം:  (www.streetlightnews.com 9.8.2017 ) വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്നാട് സ്വദേശി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ആസ്?പത്രികളില്‍ പരിക്കേറ്റ മുരുകനുമായി ആംബുലന്‍സ് എത്തിയ സമയത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ആറ് ആസ്?പത്രികളില്‍ എത്തിയിട്ടും ചികിത്സ ലഭിക്കാതെ മുരുകന്‍ മരിക്കുകയായിരുന്നു.ആസ്?പത്രികളിലെത്തിയ പോലീസ് സംഘം ഞായറാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരടക്കമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചു. 
 
കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജിനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. കൂട്ടിരിപ്പുകാരില്ലാത്തതിനാല്‍ ഇവിടെ പ്രവേശനം നിഷേധിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, പട്ടം എസ്.യു.ടി., മിയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജ്, കൊല്ലം മെഡിട്രിന എന്നീ ആസ്?പത്രികള്‍ക്കെതിരേയും അന്വേഷണം നടത്തുന്നുണ്ട്. 
അഡ്മിഷന്‍ രജിസ്റ്ററടക്കമുള്ള രേഖകള്‍ പിടിച്ചെടുത്തു. വെന്റിലേറ്റര്‍ സംവിധാനമുള്ള ആസ്?പത്രികളില്‍ അവിടെ ഉണ്ടായിരുന്ന രോഗികളുടെ വിവരങ്ങളും ശേഖരിച്ചു. ബോധപൂര്‍വം ചികിത്സ നിഷേധിച്ചോയെന്ന് ഉറപ്പാക്കാനുള്ള തെളിവുകളാണ് ശേഖരിക്കുന്നത്. ചാത്തന്നൂര്‍ എ.സി.പി. ജവഹര്‍ ജനാര്‍ദ്, കൊട്ടിയം സി.ഐ. അജയ്നാഥ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.വെന്റിലേറ്ററില്ല, ന്യൂറോ സര്‍ജനില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് ഈ ആസ്?പത്രികളില്‍ ചികിത്സ നല്‍കാതിരുന്നത്.
 
 
 
Related Post