'മാലിന്യരഹിത പരിസരം രോഗവിമുക്ത സമൂഹം' പദ്ധതി.ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാര്‍ഡ് തുണിസഞ്ചി തയ്ച്ച് നല്‍കി മാതൃകയായി.

കൊടകര: (www.streetlightnews.com  4. 8. 2017 ) ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പ്ളാസ്റ്റിക് മാലിന്യം നല്‍കി സമാഹരിച്ച തുക കൊണ്ട് വീട്ടുകാര്‍ക്ക് തുണിസഞ്ചി തയ്ച്ച് നല്‍കി മാതൃകയായി. 
എല്ലാ വീടുകളില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യം സമാഹരിച്ച് കൊണ്ട് പോകുന്നതാണ് പദ്ധതി. ഇങ്ങനെ കൊണ്ട് പോകുന്നതിന് വികസന സമിതി ഓരോ വീട്ടുകാരന്റെയും പക്കല്‍ നിന്ന് പത്ത് രൂപയും ഈടാക്കി വന്നിരുന്നു.
ഈ പണം വാര്‍ഡ് വികസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു തുടക്കം.
.കൊടകര ഗ്രാമപ്പഞ്ചായത്തും പേരാമ്പ്ര അപ്പോളോ ടയേഴ്സും ചേര്‍ന്ന് കൊടകര പഞ്ചായത്തില്‍ മാലിന്യ രഹിതപരിപാടി നടത്തിവരുന്നുണ്ട്. 
'മാലിന്യരഹിത പരിസരം രോഗവിമുക്ത സമൂഹം' എന്നതാണ് പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി എല്ലാ വാര്‍ഡില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യം സമാഹരിക്കുന്ന പരിപാടിയും നടത്തുന്നുണ്ട്. കൊടകര അഞ്ചാം വാര്‍ഡ് വികസന സമിതിയാണ് വാര്‍ഡില്‍ ഈ പ്രവര്‍ത്തനം നടത്തുന്നത്. 
ഓരോ വീട്ടില്‍ നിന്നും മാലിന്യത്തോടൊപ്പം സമാഹരിച്ച സംഖ്യ കൂട്ടിവെച്ച് തുണി സഞ്ചി തയ്ച്ച് നല്‍കുകയായിരുന്നു. തുണി സഞ്ചി എല്ലാ വീട്ടുകാര്‍ക്കും നല്‍കുന്നതിന്റെ ഉദ്ഘാടനം ബി.ഡി ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ അധ്യക്ഷനായി.
വാര്‍ഡ് മെമ്പര്‍ ഷീബ ഹരി, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സുനില്‍ കടങ്ങോട്ട് എന്നിവര്‍ പ്രസംഗിച്ചു.
 
 
 
 
 
 
 
 
 
 
 
Related Post