വിഷ്ണു-ഭഗവതീക്ഷേത്രത്തിന്റെ പേരില്‍ ചിട്ടി തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കടവല്ലൂര്‍ പഞ്ചായത്തംഗം അറസ്റ്റിലായി.

പെരുമ്പിലാവ്: (www.streetlightnews.com 4.8.2017 ) കൊരട്ടിക്കര വിഷ്ണു-ഭഗവതീക്ഷേത്രത്തിന്റെ പേരില്‍ ചിട്ടി തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കടവല്ലൂര്‍ പഞ്ചായത്തംഗം അറസ്റ്റിലായി. കൊരട്ടിക്കര പൊന്നരാശ്ശേരി സുരേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സുരേഷ് ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റായിരുന്നകാലത്ത് ചിട്ടി നടത്തി ഒന്നരക്കോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
തൃശ്ശൂരിലെ ലോഡ്ജില്‍നിന്നാണ് ഇയാളെ പിടികൂടിയത്. പഞ്ചായത്തിലെ കോടത്തുംകുണ്ട് അഞ്ചാം വാര്‍ഡ് സി.പി.എം പ്രതിനിധിയാണ്.
ചിട്ടി കാലാവധി പൂര്‍ത്തിയായിട്ടും തുക കിട്ടാതെവന്നതിനെ തുടര്‍ന്ന് പണം കിട്ടാനുള്ളവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് സുരേഷ് ഒളിവിലായി.
 മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തിയിരുന്നെങ്കിലും കിട്ടിയില്ല. ക്ഷേത്രത്തിലെ തിരുവാഭരണം ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ തിരിച്ചേല്‍പ്പിച്ചില്ലെന്ന പരാതിയും ഇയാളുടെ പേരില്‍ നിലവിലുണ്ട്. കഴിഞ്ഞദിവസം പോലീസ് സുരേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ തിരുവാഭരണം രേഖകള്‍ കണ്ടെടുത്തിരുന്നു.
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്.ഐ. യു.കെ. ഷാജഹാന്‍, അഡീഷണല്‍ എസ്.ഐ. ബിനുലാല്‍, ആരിഫ് എന്നിവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
 
 
 
 
 
 
 
 
 
Related Post