ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിക്കൊപ്പം യാത്രചെയ്തുവെന്ന പരാതിയില്‍ ജയില്‍വകുപ്പ് ദക്ഷിണമേഖലാ ഡി.ഐ.ജി. ബി. പ്രദീപിനെ താക്കീതുചെയ്തു

തിരുവനന്തപുരം:(www.streetlightnews.com 4.8.2017)  മാര്‍ച്ച് 17-ന് നടിയെയും കൂട്ടി ജയില്‍ ഡി.ഐ.ജി. ഔദ്യോഗിക വാഹനത്തില്‍ യാത്രചെയ്തെന്നായിരുന്നു പരാതി. ഈ സമയം ഇവര്‍ക്കൊപ്പം ഡ്രൈവര്‍ മാത്രമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നതെന്നും ആരോപണമുണ്ടായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ജയില്‍ മേധാവി ആര്‍. ശ്രീലേഖയാണ് അന്വേഷണം പ്രഖ്യാപിച്ചത്.ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിക്കൊപ്പം യാത്രചെയ്തുവെന്ന പരാതിയില്‍ ജയില്‍വകുപ്പ് ദക്ഷിണമേഖലാ ഡി.ഐ.ജി. ബി. പ്രദീപിനെ താക്കീതുചെയ്തു. ഡി.ഐ.ജി.ക്ക് വീഴ്ചയുണ്ടായതായാണ് റിപ്പോര്‍ട്ട്. ജയിലില്‍ നടന്ന പരിപാടിക്കാണ് നടിയെ കൊണ്ടുപോയതെങ്കിലും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യാന്‍ പാടില്ലായിരുന്നു. 
ജയില്‍ ഐ.ജി. പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ടില്‍നിന്നും ഡി.ഐ.ജി.യുടെ ഡ്രൈവറില്‍നിന്നും തെളിവെടുത്തിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയില്‍ മേധാവി ഡി.ഐ.ജി.യില്‍നിന്ന് വിശദീകരണം തേടി. ജയില്‍ വകുപ്പിന് ലാഭമുണ്ടാക്കാനാണ് നടിയെ ഔദ്യോഗിക വാഹനത്തില്‍ കൊണ്ടുപോയതെന്നും ഇതില്‍ അസ്വാഭാവികതയില്ലെന്നുമുള്ള ഡി.ഐ.ജി.യുടെ വിശദീകരണം എ.ഡി.ജി.പി. തള്ളി.
നടി പിതാവിനൊപ്പമാണ് ഔദ്യോഗിക വാഹനത്തില്‍ യാത്രചെയ്തതെന്നും ഇവര്‍ പത്തനംതിട്ട ജില്ലാ ജയിലിലെ പരിപാടിയില്‍ പങ്കെടുത്തുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.  ജയില്‍ ഐ.ജി. ഗോപകുമാറാണ് അന്വേഷണം നടത്തിയത്. 
 
 
 
 
 
Related Post