ദിലീപിനെ ജയിലിലെ ആദ്യദിനം വരവേറ്റത് കൊതുകുപട. ..

ആലുവ: (www.streetlightnews.com 13. 7. 2017 ) അറസ്റ്റിലായ ചലച്ചിത്രതാരം ദിലീപിനെ ജയിലിലെ ആദ്യദിനം വരവേറ്റത് കൊതുകുപട. ജയില്‍ തടവുകാരിലൊരാള്‍ കൊതുകുതിരി കത്തിച്ചതും ദിലീപിന്റെ ഉറക്കത്തിന് തടസ്സമായി. 
പുലര്‍ച്ചെ ആറുമണിക്ക് എഴുന്നേറ്റ ദിലീപിനെ മറ്റ് തടവുകാര്‍ക്കൊപ്പം പ്രഭാതകൃത്യങ്ങള്‍ക്കായി പറഞ്ഞയച്ചു. ഏഴുമണിയോടെ കുളികഴിഞ്ഞെത്തിയ ദിലീപ് ചപ്പാത്തിയും കടലക്കറിയും കഴിച്ചു. 
ദിലീപിനെ കോടതിയില്‍ ഹാജരാക്കണമെന്നുള്ള നിര്‍ദേശം ഒമ്പതുമണിക്ക് ജയിലിലെത്തി. 9.40-ഓടെ ജയിലില്‍നിന്ന് പോലീസ് ബസില്‍ അങ്കമാലി കോടതിയിലേക്ക്.  
പോലീസ് കസ്റ്റഡിയില്‍ വിട്ടതിനുശേഷം ദിലീപിനെ എത്തിച്ചത് ആലുവ പോലീസ് ക്ലബ്ബില്‍. അവിടെവെച്ചാണ് ഉച്ചഭക്ഷണം കഴിക്കുന്നത്.
2.45-ന് ദിലീപുമായി തെളിവെടുപ്പിന് തൊടുപുഴയ്ക്ക് പോലീസ് വാഹനം പുറപ്പെട്ടു. ആലുവ-പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി. റൂട്ടിലൂടെ ദിലീപുമായി വാഹനം പാഞ്ഞു.
ചാനലുകളിലൂടെ വിവരമറിഞ്ഞ നാട്ടുകാര്‍ റോഡരികില്‍ ദിലീപിനെ കാത്തുനിന്നു.