ദിലീപിനെ പുറത്താക്കുന്ന കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചില്ല. ഏകകണ്ഠമായാണ് തീരുമാനമെടുത്തത്-പൃഥ്വിരാജ്

കൊച്ചി: (www.streetlightnews.com 11. 7. 2017 ) ദിലീപിനെ 'അമ്മ'യില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനമെടുത്തത് പത്ത് മിനിറ്റിനുള്ളിലെന്ന് പൃഥ്വിരാജ്. ദിലീപിനെ പുറത്താക്കുന്ന കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചില്ല. ഏകകണ്ഠമായാണ് തീരുമാനമെടുത്തത്-പൃഥ്വിരാജ് വ്യക്തമാക്കി. 
പത്രക്കുറിപ്പ് തയ്യാറാക്കാനും മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുമാണ് കൂടുതല്‍ സമയമെടുത്തത്. തീരുമാനം പത്ത് മിനിറ്റിനുള്ളില്‍ വന്നു. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടില്‍ നടന്ന അടിയന്തര യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ് സിനിമക്കുള്ളില്‍ ഇനിയും ക്രിമിനലുകള്‍ ഉണ്ടോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും അമ്മയെടുത്ത തീരുമാനത്തില്‍ തൃപ്തിയുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
 ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് അമ്മ യോഗം വിളിച്ചത്. 
പൃഥ്വിരാജ് വ്യക്തമാക്കി.