റെയില്‍വേപ്പാലത്തിനു സമീപം ഒരു കൈപ്പത്തി കണ്ടെന്ന സന്ദേശമെത്തി.... കൈപ്പത്തിയുടെ ബാക്കി ഭാഗം തേടിയുള്ള പോലീസിന്റെ അന്വേഷണമാണ് രണ്ടു കുട്ടികള്‍ വെട്ടേറ്റുമരിച്ചനിലയില്‍ കിടക്കുന്നതായി കണ്ടെത്തുന്നതിലേക്കെത്തിച്ചത്.

തിരുവനന്തപുരം:സെന്റ് മേരീസ് സ്‌കൂളില്‍ പഠിക്കുന്ന രണ്ട് കുട്ടികളെ കാണ്മാനില്ലെന്ന പരാതി രാവിലെയാണ് മെഡിക്കല്‍ കോളേജ് പോലീസിനുമുന്നില്‍ എത്തിയത്. കണ്ണമ്മൂല സ്വദേശി ഹന്നയാണ് സ്‌കൂളില്‍ പോയ തന്റെ മക്കളായ ഫേബയേയും ഫെബിനേയും കാണ്മാനില്ലെന്ന പരാതിയുമായെത്തിയത്. ഇതേത്തുടര്‍ന്ന് വയര്‍ലെസിലൂടെ മറ്റ് സ്റ്റേഷനിലേക്കും സന്ദേശം കൈമാറുകയായിരുന്നു.
സന്ദേശം കൈമാറി മണിക്കൂറിനുള്ളില്‍ വേളി റെയില്‍വേപ്പാലത്തിനു സമീപം ഒരു കൈപ്പത്തി കണ്ടെന്ന സന്ദേശമെത്തി. വേളി റെയില്‍വേ സ്റ്റേഷനിലെ ആക്ടിങ് കീമാനായ കുട്ടപ്പനാണ് ശനിയാഴ്ച രാവിലെ 8.30ന് റെയില്‍വേ ട്രാക്കില്‍ അറ്റനിലയില്‍ കൈ കണ്ടത്.
 കൈപ്പത്തിയുടെ ബാക്കി ഭാഗം തേടിയുള്ള പോലീസിന്റെ അന്വേഷണമാണ് രണ്ടു കുട്ടികള്‍ വെട്ടേറ്റുമരിച്ചനിലയില്‍ കിടക്കുന്നതായി കണ്ടെത്തുന്നതിലേക്കെത്തിച്ചത്.പോലീസ് നടത്തിയ പരിശോധനക്കിടെയാണ് റെയില്‍വേ ട്രാക്കിനടുത്തുള്ള പുല്‍ക്കാട്ടില്‍ കിടന്നിരുന്ന കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായത്.
മൃതദേഹം കാണാതായ കുട്ടികളുടേതാണോയെന്നായിരുന്നു പോലീസ് ആദ്യം പരിശോധിച്ചത്. രണ്ടു സംഘങ്ങളായാണ് പോലീസ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് ഷിബി മക്കളെയും കൂട്ടി വേളിയില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ അറിയിച്ചതും പോലീസിന് സഹായകമായി.ജനപ്രതിനിധികളുള്‍പ്പൈടയുള്ളവരെ വിളിച്ചുവരുത്തി കാണാതായ കുട്ടികള്‍ തന്നെയെന്ന് ഉറപ്പു വരുത്തുകയായിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
Related Post