സ്ത്രീകളുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്ത്രീസുരക്ഷ മറക്കുകയാണ്. ; കൊടിക്കുന്നില്‍ സുരേഷ് എം.പി.

കൊട്ടാരക്കര: സ്ത്രീകളുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്ത്രീസുരക്ഷ മറക്കുകയാണ്. 
രാജ്യത്ത് സ്ത്രീസുരക്ഷയും സമത്വവും ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളത് കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്തു മാത്രമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. പറഞ്ഞു  പീഡനക്കേസുകളെല്ലാം അട്ടിമറിക്കപ്പെടുകയും പോലീസ് കാഴ്ചക്കാരായി നില്‍ക്കുകയുമാണെന്ന് കൊടിക്കുന്നില്‍ പറഞ്ഞു.
 മഹിളാകോണ്‍ഗ്രസ് ഉമ്മന്നൂര്‍ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹിളാകോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എലിസബത്ത് ജോയി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബിന്ദു ജയന്‍ മുഖ്യപ്രഭാഷണം നടത്തി. പി.ഹരികുമാര്‍, ബ്രിജേഷ് ഏബ്രഹാം, പി.എസ്.പ്രദീപ്, ഒ.രാജന്‍, കൊച്ചാലുംമൂട് വസന്തന്‍, നെല്ലിക്കുന്നം സുലോചന, രമാദേവി, സുശീല സദാനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 
 
 
 
 
 
 
 
 
 
 
 
 
Related Post